വൃശ്ചികം

Dec. 11, 2013 വൃശ്ചിക കൂറ്

വിശാഖം 1/4 ,അനിഴം,തൃക്കേട്ട

സ്വജനങ്ങളുടെ ഇടയിൽ മതിപ്പും ആദരവും ലഭിക്കും.ധൂരയത്രക്ക് സമയവും സൗകര്യവും ലഭിചെന്നുവരില്ല .പൊതുപ്രവർത്തകർക്ക് അണികളുടെ ഇടയിൽ അംഗീകാരം വർദ്ധിക്കും .ആത്മീയകാര്യങ്ങളിൽ താല്പര്യത്തോടെ പങ്കെടുക്കും .മന :സാക്ഷിക്കു യോജിക്കാത്ത പ്രവർത്തികളിൽ നിന്നും പിന്മാറും .വാഹനം വാങ്ങി ഈശ്വരാധീന പൂജയോടെ ഉപയോഗിക്കാൻ തുടങ്ങും .ഗായകർക്കും പ്രാസംഗികൾക്കും മെച്ചപ്പെട്ട അവസരമാണ് .ഇലക്ട്രിക്‌ ഉപകരണങ്ങളിൽ ജോലി ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ട കാലഘട്ടമാണ് .ചില അപരാധങ്ങൾ തന്നിൽ കെട്ടിവെക്കാനുള്ള ശ്രെമം ഉണ്ടാവും .യുവതിയുവാക്കളുടെ പ്രണയകാര്യം വിവാഹത്തിൽ എത്തിച്ചേരാൻ ഇടയുണ്ട് .17 ,18,19 തിയ്യതികൾ ശുഭകാര്യങ്ങൾക്ക് നന്നല്ല .

പരിഹാരം : ഹനുമാന് വടമാല ,ശിവങ്കൽ ധാര ,പിൻവിളക്ക് എന്നിവ കഴികുക .

comments


© 2013 Perinjanam Hareesh Raveendran. All rights reserved. | Powered by Inzane

Back to top