ഉത്രാടം 3/4,തിരുവോണം ,അവിട്ടം 1/2
പഴയ വീട് വിറ്റ് പുതിയ വീട് നിർമ്മിക്കുകയോ വാങ്ങിക്കുകയോ ചെയ്യും .സ്റ്റോക്ക് ചെയ്ത വസ്തുക്കൾ കേടായി പോകനിടായുണ്ട് .വിദേശത്ത് പോയുള്ള ജോലി തേടലിന് അവസരം കിട്ടും .കലാപ്രവർത്തനങ്ങളിൽ എർപെട്ടിരിക്കുന്നവർക്കു പൊതുജനമധ്യത്തിൽ ശോഭിക്കാൻ കഴിയും .ക്രയവിക്രയങ്ങളിൽ ജാഗ്രത പുലർത്തിയിലെങ്കിൽ കബളിപ്പിക്കപെടാൻ ഇടയുണ്ട് .തൊഴിൽ രംഗത്തെ ക്ലേശ അവസ്ഥ പരിഹരിക്കാൻ അഹോരാത്രം പ്രവർത്തിക്കേണ്ടി വരും .റിയൽ എസ്റ്ററ്റുമായി ബന്ധപ്പെട്ടവർക്ക് ഉദ്ദേശിച്ചപോലെ ലാഭം കിട്ടിയെന്നുവരില്ല.13 നു ശേഷം ഭാവിയിൽ പുരോഗതിയുണ്ടാകുന്ന ഒരു കാര്യം വന്നുചേരും .പരിശ്രമം കൊണ്ട് ക്രെഡിറ്റ് സൗകര്യങ്ങൾ ലഭിക്കുവാനിടയുണ്ട് .23 ,24 തിയ്യതികൾ ശുഭകാര്യങ്ങൾക്ക് വർജ്യം .
പരിഹാരം :ദേവിക്ക് രക്ത പുഷ്പാഞ്ജലി ,നരസിംഹ സ്വാമിക്ക് പാനകം എന്നിവ ചെയ്തുകൊൾക .