മൂലം,പൂരാടം ,ഉത്രാടം 1/4
ഏതു കാര്യമായാലും ഉറച്ച തീരുമാനങ്ങൾ കൈകൊള്ളും.വാഹനം,റിയൽ എസ്റ്റേറ്റ് ,സൂപ്പർ മാർക്കറ്റ് തുടങ്ങിയ ബിസിനസുമായി ബന്ധപെട്ടവർക്കു മെച്ചപെട്ട അവസരമാണ് .യാത്രയിൽ ക്ലേശവും അലച്ചിലും വർധികുവൻ ഇടയുണ്ട് .ജോലിയിൽ സഹപ്രവർത്തകരുടെ സഹകരണ കുറവുണ്ടാകും.ഭാവിഗുണം ഉദേശിച്ചു ധനം ബിസിനസ്സിൽ നിക്ഷേപിക്കും .സൽക്കാരങ്ങളിൽ പങ്കെടുക്കും .സംഗീതത്തിലും നൃത്തത്തിലും കൂടുതൽ താല്പര്യമുണ്ടാകും.അടുത്ത ബന്ധുവിന് ക്ലേശമോ നഷ്ടമോ ഉണ്ടാകും .ഹോസ്പിറ്റലുമായി ബന്ധപ്പെട്ട ജോലിക്ക് ശ്രെമിക്കുന്നവർക്ക് അനുകൂലാവസരമാണ് .അന്യദേശത്തു താമസിക്കുന്നവർക്ക് നാട്ടിൽ വരുവാൻ സാധിക്കും .20 ,21,22 തിയ്യതികൾ യാത്രക്കും ശുഭകാര്യങ്ങൾക്കും ശോഭനമല്ല .
പരിഹാരം:ശ്രീ കൃഷ്ണന് വെള്ള നിവേദ്യം ,വിഷ്ണു സഹസ്രനാമാർചന എന്നിവ ചെയ്തുകൊൾക .