അവിട്ടം 1/2, ചതയം, പൂരോരുട്ടാതി 3/4
ജോലിയിൽ പ്രമോഷനും ശമ്പളവർദ്ധനവും ലഭിക്കാൻ ഇടയുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ ജാഗ്രത പുലർത്തണം. വിദഗ്ധോപദേശം തേടി പുതിയ വ്യാപാര - വ്യവസായ രംഗങ്ങൾക്ക് തുടക്കം കുറിയ്ക്കും. മകളുടെ (മകൻറെ) വിവാഹക്കാര്യം തീരുമാനത്തിലാകും. ദാമ്പത്യത്തിൽ പിണക്കങ്ങൾ മാറി സന്തോഷം പുനർജനിക്കും. സാമ്പത്തിക നിലയ്ക്ക് ഉയർച്ച ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് സാധ്യതയുണ്ട്. രോഗബാധിതർക്ക് ചികിത്സകൊണ്ട് ഗുണം ലഭിക്കും. സ്കൂൾ, കോളേജുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാക്കും. സന്താനങ്ങളെക്കൊണ്ട് അഭിമാനവും സന്തോഷവും വർദ്ധിക്കും. 23, 26 ദിവസങ്ങൾ ശുഭകാര്യങ്ങൾക്ക് അശുഭം.
പരിഹാരം: ലളിതാസഹസ്രനാമ പുഷ്പാഞ്ജലി കഴിക്കുക, ഗണപതിക്ക് കറുകമാല ചാർത്തുക.