ചിത്ര 1/2 ചോതി വിശാഖം 3/4
മംഗളകാര്യങ്ങളിൽ പങ്കെടുക്കാൻ ക്ഷണം കിട്ടും. വിദ്യാർഥികൾക്ക് ഗുരുജനങ്ങളുടെ അനുമോദനങ്ങൾ കിട്ടാനിടയുണ്ട്. അനാവശ്യമായ ചിലവുകൾ വന്നുപെട്ടെക്കുവാനിടയുണ്ട്. ബിസിനസ്സിൽ പ്രതീക്ഷിച്ചതിൽ കവിഞ്ഞ ധനവരവുണ്ടാകും. കുടുംബാംഗങ്ങളോടോത്ത് ആരധനാകര്യങ്ങളിൽ പങ്കെടുക്കും. അവനവന്റ്റെ പ്രവർത്തനരoഗത്ത് കഴിവുപ്രദർശിപ്പിക്കാൻ സാധിക്കും. നേരത്തെ കൊടുത്ത വാക്കുപാലിക്കുന്നതിന് അങ്ങേയറ്റം പരിശ്രമിക്കുന്നതാണ്. വിദ്യാർത്ഥികൾ ചില ശിക്ഷണ നടപടികൾക്ക് വിധേയരാവാൻ ഇടയുണ്ട്. മാധ്യമാരംഗത്തുള്ളവർക്കും കലാകാരന്മാർക്കും മെച്ചപ്പെട്ട ധനലാഭമുണ്ടാകും. വാഹനാപടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. 15, 16 തിയതികൾ ശുഭകാര്യങ്ങൾക്ക് വർജ്ജ്യം.
പരിഹാരം: ദേവിയ്ക്ക് വെള്ളനിവേദ്യം, കടുംപായസം എനിവ ചെയ്തുകൊൾക.