മിഥുനം

Dec. 11, 2013 മിഥുന കൂറ്

മകയിരം 1/2, തിരുവാതിര, പുണർതം 3/4

കാർഷികരoഗത്തോ മറ്റു പണിശാലകളിലോ ആദായകരമായ പുതിയ സംരംഭങ്ങൾക്ക് താൽപര്യമെടുക്കും. വേണ്ടപെട്ടവരോടായാലും സംസാരത്തിൽ മിതത്വം പുലർത്താൻ പ്രത്യേകം ശ്രദ്ധപുലർത്തേണ്ട അവസരമാണ്. തൻറെ നിസ്സഹായതയിൽ നിരാശ ഉടലെടുക്കും. സമ്മേളനങ്ങളിലോ, ചടങ്ങുകളിലോ പങ്കെടുക്കുവാനുള്ള ക്ഷണം കിട്ടും. വിദ്യാർത്ഥികൾക്ക് പാട്യേതര വിഷയങ്ങളിൽ പരിശീലനം നേടാൻ അവസരം കിട്ടും. നിലവിലുള്ള ജോലിയിലോ, കച്ചവടത്തിലോ തുടരണമോ എന്ന് ആലോചിക്കും. മാധ്യമ പ്രവർതകർകും പ്രസാധകർക്കും കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയും. കണ്ണിന് അസുഖം വന്നുചേരാനിടയുണ്ട്. 6, 7 ദിവസങ്ങൾ ശുഭകാര്യങ്ങൾക്ക് വർജ്ജ്യം.

 

പരിഹാരം: ഗണപതിഹോമം കഴിയ്ക്കുക,സുബ്രഹ്മണ്യന് ഇളനീർ അഭിഷേകം നടത്തുക.

comments


© 2013 Perinjanam Hareesh Raveendran. All rights reserved. | Powered by Inzane

Back to top