അശ്വതി, ഭരണി, കാർത്തിക 1/4
വ്യാപാരത്തിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. തന്റെ പ്രവർത്തികളിലെ ആലോച്ചനക്കുറവു മൂലം കൂടപ്പിറപ്പുകൾക്ക് വിരോധംമുണ്ടാകും. വാത സംബന്ധമായ അസുഖങ്ങൾക്കെതിരെ ജാഗ്രത വേണം. ഭൂമിയുടെ ക്രയ വിക്രിയങ്ങൾ 15 ന് മുൻപ് ചെയ്യുന്നതാണ് നല്ലത്. മതപരമായ ചില കർമ്മങ്ങൾ അനുഷ്ി ക്കാൻ ഇടവരും. വിവാദ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കനം. മുന്തിയ ഇനം ഭക്ഷണ സാധനങ്ങൾക്കും വേണ്ടി പണം ചെലവാക്കനിടയുണ്ട്. ഉദ്യോഗത്തിൽ പുതിയ രീതികൾ പരീക്ഷിച്ച് കാര്യങ്ങൾ നേടാൻ കഴിയും. വ്യാപാരികൾക്ക് ഏതെങ്കിലും കാരണവശാൽ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ പറ്റാത്ത ദിവസങ്ങളുണ്ടാവും. 2, 3, 30, 31 തിയതികളിൽ എല്ലാ ശുഭകാര്യങ്ങളും ഒഴിവാക്കുക.
പരിഹാരം: അയ്യപ്പന് എള്ളു പായസം, ദേവിക്ക് വിളക്ക്, മാല എന്നിവ കഴിക്കുക.