ഉത്രം 3/4 ,അത്തം ,ചിത്ര 1 / 2
സെയിൽസുമായി ബന്ധപെട്ടവർകു ഇന്റർവ്യൂ ഉം മറ്റു പാരിതോഷികങ്ങളും കിട്ടുവാൻ ഇടയുണ്ട് .കുടുംബത്തിൽ പെട്ടവർ തന്നെ എതിർപ്പും തടസങ്ങളും ഉന്നയിക്കും.ദൂരയാത്രകൾക്ക് വേണ്ടത്ര സൗകര്യങ്ങൾ ലഭിച്ചെന്നു വരില്ല .ചില ആളുകളുമായി സമ്പർക്കം ഗുണതിനെക്കാൾ ഏറെ ദോഷമാണെന്നു സ്വയം ബോധ്യപെടുത്തുക .ഇൻഷുറൻസ് ,ട്രാവൽ തുടങ്ങിയവയുമായി ബന്ധപെട്ടവർക്കു നേട്ടങ്ങളുണ്ടാക്കാൻ കഴിയും .വിദേശത്ത് പോയ ബന്ധുക്കൾ തിരികെ വരും .കാർഷിക രംഗത്ത് ചില ഉപകരണങ്ങൾ വാങ്ങിക്കനിടായുണ്ട് .ചുറ്റുപാടുള്ള കാര്യങ്ങൾകൊണ്ട് മന :സ്വസ്ഥത നഷ്ടപെടും .വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതിയുണ്ടാകും .13 ,14 തിയ്യതികൾ യാത്രക്കും ക്രയവിക്രിയത്തിനും നല്ലതല്ല .
പരിഹാരം : സുബ്രഹ്മണ്യന് പാലഭിഷേകം ,ശിവങ്കൽ രുദ്രസൂക്തം എന്നിവ ചെയ്തുകൊൾക .