പുണർതം 1/4, പൂയം, ആയില്യം
പെരുമാറ്റദൂഷ്യം ആരോപിച്ചു ജനവിരോധതിടയുണ്ട്. പലവിധ ചെലവുകൾകൊണ്ട് സാമ്പത്തിക ഞെരുക്കം അനുഭവപെടും. വിദേശ താമസക്കാർ നാട്ടിലേക്ക് വരും. ദാമ്പത്യ ജീവിതം സുഖകരമാകാൻ 18ആാം തിയതി കഴിയേണ്ടിവരും. വിശ്വാസമർപ്പിച്ചു ചെയ്ത ക്രയവിക്രയം വ്യവഹാരത്തോളമെത്താൻ സാധ്യതയുണ്ട്. വൈദ്യശാസ്ത്രരoഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. വ്യവസ്ഥകൾ പാലിക്കുവാൻ തയ്യാറലാത്തതിനാൽ അർഹമായ ആനുകൂല്യങ്ങൾ ഉപേക്ഷിക്കേണ്ടിവരും. വീട്ടിൽ ഇന്റർനെറ്റ് മുതലായ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുവാനിടയുണ്ട്. നിന്നു വെന്ന് കരുതിയ ബന്ധങ്ങൾ പുനരാവിഷ്കരിക്കപെടും. 8, 9 തിയതികൾ യാത്രക്കും മറ്റു ശുഭ കാര്യങ്ങൾക്കും വർജ്ജ്യം.
പരിഹാരം: വിഷ്ണുസഹസ്രനാമാർചന കഴിയ്ക്കുക, ദേവിക്ക് ത്രിമധുരം നേദിക്കുക.