മകം, പൂരം, ഉത്രം 1/4
സെയിൽസ് സംബന്ധമായ ജോലിക്കാർക്കും കലാകാരന്മാർക്കും കൂടുതൽ മെച്ചമുണ്ടാക്കാൻ കഴിയും. സാമ്പത്തിക നിയന്ത്രണം തൃപ്തികരമാലാതെ വരും. വീട് പൂട്ടി നാട്ടിൽ പോകുന്നവർ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്. ഗൃഹനിർമാണം പുരോഗതി പ്രാപിക്കും. അടുത്ത ബന്ധത്തിൽ പെട്ടവർക്ക് പരിഭവമുണ്ടാകാതെ നോക്കണം. ആരധനാകാര്യങ്ങളിൽ പങ്കുചേരും. പ്രവർത്തനരoഗത്ത് ചിട്ടയും അച്ചടക്കവും ഉണ്ടാക്കാൻ ശ്രമിക്കും. എയർപോർട്ട്, റെയിൽവേ, ഷിപ്പിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടവർക്ക് അനുകൂല സമയമാണ്. വീടോ, വാഹനമോ, മറ്റു വസ്തുക്കളോ വാങ്ങിക്കണമെന്നുള്ളവർക്ക് ആഗ്രഹം സാധിക്കാനിടയുണ്ട്. 10, 11, 12 തിയതികൾ യാത്രക്കും ശുഭകാര്യങ്ങൾക്കും നന്നല്ല.
പരിഹാരം: കൃഷ്ണന് തുളസിമാല, പാൽപ്പായസം എന്നിവ ചെയ്തുകൊൾക.